അഘോരമൂർത്തിയും മാഹാത്മ്യവും
അഘോരമൂർത്തിയുടെ രൂപം:
ഈ ഭാവത്തിൽ ഭഗവാൻ എട്ട് കൈകളോടു കൂടിയവനാണ്. മഴു, ഉടുക്ക്, കപാലം, പാശം, അമ്പ്, വില്ല്, ത്രിശൂലം എന്നിവ കൈകളിൽ ഏന്തിയിരിക്കുന്നു. ചുവന്ന വസ്ത്രവും നാഗാഭരണങ്ങളും ധരിച്ച് ഉഗ്രരൂപിയായി ഭഗവാൻ നിലകൊള്ളുന്നു.
അഘോര എന്ന വാക്കിന്റെ അർത്ഥം:
അഘോര എന്നാൽ 'അഘോരൻ' - അതായത് ഘോരമല്ലാത്തവൻ, സൗമ്യൻ, കരുണയുള്ളവൻ എന്നാണ് അർത്ഥം. ഭക്തർക്ക് അദ്ദേഹം അതീവ സന്തുഷ്ടനും കരുണാമയനുമാണ്. എന്നാൽ ദുഷ്ടശക്തികൾക്കും ശത്രുക്കൾക്കും അദ്ദേഹം അതിഭയങ്കരനായ 'ശ്രീരുദ്രനാണ്'.
മന്ത്രജപത്തിന്റെ ഗുണങ്ങൾ :
- എല്ലാവിധ ദുഷ്ടശക്തികളെയും ഉന്മൂലനം ചെയ്യുന്നു
- ഭൂത-പ്രേത-പിശാച് ബാധകളിൽ നിന്ന് മോചനം നൽകുന്നു.
- ദൃഷ്ടിദോഷം, വാക്ദോഷം, ഗ്രഹദോഷം എന്നിവ അകറ്റുന്നു.
- ശത്രുഭയം ഇല്ലാതാക്കാനും ആഭിചാര ദോഷങ്ങൾ നീങ്ങാനും സഹായിക്കുന്നു.
- കടുത്ത രോഗങ്ങളിൽ നിന്നും ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും സംരക്ഷണം നൽകുന്നു.
ജപിക്കേണ്ട രീതി :
- ഈ മന്ത്രങ്ങൾ 108 തവണ ജപിക്കുന്നത് അത്യുത്തമമാണ്.
- കറുത്തപക്ഷ ചതുർദ്ദശി ദിവസം ജപിക്കുന്നത് പ്രത്യേക ഫലം നൽകും.
- പൂർണ്ണ വിശ്വാസത്തോടും ശുദ്ധിയോടും കൂടി വേണം മന്ത്രങ്ങൾ ജപിക്കാൻ.
പ്രധാന മന്ത്രങ്ങൾ:
1. അഘോര പ്രാർത്ഥനാ മന്ത്രം:
"ഓം അഘോരായ നമസ്തുഭ്യം ഘോര ഘോരതരായ ച സർവ്വമൃത്യു വിനാശായ അഘോരായ വൈ നമോ നമഃ"
2. അഘോര അസ്ത്ര മന്ത്രം:
"ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര തനുരൂപ ചട ചട പ്രചട പ്രചട കഹ കഹ വമ വമ ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫട് സ്വാഹാ"
സ്പെഷ്യൽ പൂജാഓഫറോടു കൂടി റെമഡി സ്റ്റോൺ Remedy Stone ഇപ്പോൾ വെറും 899 രൂപയ്ക്ക് ലഭിക്കുന്നു . ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഓർഡർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ORDER NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.
.



